കൊച്ചി, ജനുവരി 15, 2026 : വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കിയ ‘നാരിശക്തി’ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. വിധവകളും സിംഗിൾ മദേഴ്സുമായ 100 വനിതകളെ സ്വയംതൊഴിലിലേക്ക് കൈപിടിച്ചുയർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ......
ശബരിമലയുടെ സൽപേര് നിലനിർത്തുന്നത് അതിന്റെ അദ്വിതീയമായ മതസൗഹാർദ്ദം, ഭക്തരുടെ അചഞ്ചലമായ വിശ്വാസം, പൗരാണികവും പാരമ്പര്യവുമായ പ്രാധാന്യം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഇവിടേക്ക് മണ്ഡലകാലത്തും മകരവിളക്കിനുമായി ലക്ഷോപലക്ഷം വിശ്വാസികളാണ് വ്രതാനുഷ്ഠാനങ്ങളുമായി അയ്യപ്പദർശനത്തിനെത്തുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ വിദ്യാർത്ഥികൾക്ക് ജപ്പാൻ–ഇന്ത്യ ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്ന പ്രശസ്തമായ JST–LOTUS ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്) വകുപ്പിലെ പഞ്ചവത്സര എം.എസ്.സി നാലാംവർഷ വിദ്യാർത്ഥിയായ നബീൽ നസീർ, ജപ്പാനിലെ യൂണിവേഴ്സിറ്റി ഓഫ് സുകുബയിൽ എക്സ്ചേഞ്ച് ഗവേഷക വിദ്യാർത്ഥിയായി ഗവേഷണം നടത്തും. കുസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രൊഫസർ ഡോ. ......

വൈപ്പിൻ: ഗോശ്രീ പാലം വന്നതോടെ രൂക്ഷമായ വൈപ്പിൻകരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി കാളമുക്കിൽ നിന്ന് എൽഎൻജി റോഡിലേക്കുള്ള തീരദേശ പാതക്ക് പദ്ധതിരേഖ തയാറായതായി എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു
വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസറ്റ് ആവിഷ്ക്കരിച്ച ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ
മൂന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർത്തേടം സേക്രഡ് ഹാർട്ട് അപ്പർ പ്രൈമറി സ്കൂൾ (SHUPS) അങ്കണത്തിൽ നടന്ന ചടങ്ങ് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു.
വാട്ടർമെട്രോ സർവീസ് വൈപ്പിൻ കരയുടെ വടക്കൻ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത് ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇത് സംബന്ധിച്ച നിവേദനം പ്രാധാന്യത്തോടെയാണ് കൊച്ചി മെട്രോ കാണുന്നതെന്ന് ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു
ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് സ്വാഗതം പറഞ്ഞു.
വൃക്ഷങ്ങൾ നട്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത വർഷം സ്കൂൾ ആനിവേഴ്സറിയിൽ 1000 രൂപ വീതം പാരിതോഷികം നൽകുമെന്ന് അദ്ദേഹം പറഞ്ഞു
കുട്ടികളെ കുഞ്ഞുന്നാളിലെ പ്രകൃതിയിലേക്ക് കൈപിടിച്ചു ആനയിക്കുന്ന വിദ്യാധനം ട്രസ്റ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന്
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ......
ആർ വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല് സെക്രട്ടറി ഡോ. സാബു ഡി.......
കൊച്ചി: 2023 മാർച്ചിൽ കൊച്ചിയിലെ ബ്രഹ്മപുരം ഖര മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ മാലിന്യകൂമ്പാരത്തിലെ തീപിടിത്തം നഗരത്തിലെ വായു മലിനീകരണം കുത്തനെ ഉയർത്തിയതായും, എന്നാൽ കാറ്റിന്റെ ദിശയും മഴയും പോലുള്ള കാലാവസ്ഥ ഘടകങ്ങൾ മലിനീകരണ ആഘാതം ഭാഗികമായി കുറക്കാൻ നിർണായകമായി തീർന്നതായും പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.
പഠനം അനുസരിച്ച് തീപിടിത്തം രണ്ട ഘട്ടത്തിലായാണ് ഉണ്ടായത് - മാർച്ച് 4-13 ആദ്യഘട്ടം, മാർച്ച് 19-28 രണ്ടാംഘട്ടം. ആദ്യഘട്ടത്തിൽ, വൈറ്റിലയിലെ സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ (CPCB) നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റ പ്രകാരം, അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന PM2.5, 152% ഉം; PM ,10 175% ഉം; NO2, 440% ഉം, SO2 420% ഉം, സാധാരണ നിലയെ അപേക്ഷിച്ച് വർധിച്ചതായി കണ്ടെത്തി. ......
കോഴിക്കോട്: സംസ്ക്കാരത്തിൻ്റെ ശക്തി കുടികൊള്ളുന്നത് പുസ്തകങ്ങളിന്മേലാണെന്ന് എഴുത്തുകാരനും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാർ പറഞ്ഞു.കോഴിക്കോട് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധപ്പെടുത്തിയ സോഹൻ റോയിയുടെ കസ്തൂരി ശലഭം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃത്വത്തിൻ്റെ മഹനീയത ഉത്തമ സംസ്ക്കാരത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പ്രകാശനം. സാഹിത്യകാരൻ കെ.വി.മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി. ......
കൊച്ചി - കഴിഞ്ഞ ലോകസഭ - തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത് സമൂഹത്തിന്റെ താഴേതട്ടിലേക്ക് ബിജെപിക്ക് ഇറങ്ങി ചെല്ലാനും സ്വാധീനം വർധിപ്പിക്കാനും കഴിഞ്ഞുവെന്നതാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
ബിജെപി സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.സി- ഒ.ബി.സി. ഔട്ട് റീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക - പട്ടികജാതി വിഭാഗങ്ങൾക്കിട .യിൽ സി പി എമ്മിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുകയാണ്.
ആ കുറവു നികത്തുന്നതിനായി അവർ ഇസ്ളാമിക തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം തുടർന്നു...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടുന്ന യു.ഡി.എഫും കോൺഗ്രസ്സും മുസ്ലീം ലീഗിന്റെ മറവിൽ തീവ്രവാദ സംഘടനകളായ ജമായത്തെ ഇസ്ളാമി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവയുടെ പിന്തുണയോടെ കരസ്ഥമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി ഓഫിസിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
ദോഹ: ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ള സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് നിർദേശം നൽകിയിരിക്കുന്നത്.
ഖത്തർ കാലാവസ്ഥാ വകുപ്പ് ജനുവരി 15ന് ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ......
ദോഹ ഖത്തറിൽ ഇന്ന് രാവിലെ മുതൽ നേരിയ മഴ പെയ്യുന്നതോടൊപ്പം ആകാശം മഴ മേഘങ്ങൾ മൂടിയ അന്തരീക്ഷമാണ്.......